-എപ്പിടപ്പി
ഒരു നാൾ പോകേണ്ടവനാണു
നീ മനുഷ്യാ
തിരിച്ചറിഞ്ഞീടും നീ
മരണത്തിൻ മഞ്ചലേറിടുമ്പോൾ
പകച്ചീടും കരഞ്ഞീടും
ഭയവിഹ്വലനായ് പരിഭ്രാന്തനായ്
അട്ടഹസിച്ചീടും
കൊട്ടാരമില്ലവിടെ പരിചാരകരില്ലാ
ഉന്മാദ ലഹരിയതൊട്ടുമില്ലാ
കഴുകിടും നിൻ ശരീരം കർപ്പൂരത്തിൽ
കഴിയുമോ നിൻ ഹൃദയത്തിൻ
കറ നീക്കിടാൻ
മനസ്സിലാക്കും നീ
വെറുമൊരു യാത്രികനെന്ന്
തിരിച്ചറിഞ്ഞീടും
അവസാന യാത്രയെന്ന്
വെമ്പലിൽ തീർത്ത
നിറ മിഴികളുമായ് ബന്ധുമിത്രാതികൾ
യാത്ര ചൊല്ലീടുന്നു
തഖ്ബീറിൻ മന്ത്രധ്വനികൾ നിന്നെ ആനയിക്കും
ആറടി മണ്ണിലേക്ക്
അറിയും നീ വെറും മണ്ണാണെന്ന്
അലിഞ്ഞ് ചേരും നീ
ആ മണ്ണിലേക്ക്
മണ്ണാണ് നീ
വെറും മണ്ണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ